photo
എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാർ കിഴക്കേകല്ലടയിൽ നടത്തിയ റോഡ് ഷോ കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ സമീപം.

കുണ്ടറ: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ റോഡ്‌ ​ഷോ നടത്തി. പുത്തൂരിൽ നിന്ന് നിരവധി വാഹനങ്ങളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ പവിത്രേശ്വരം കൈതക്കോട്, മൂന്ന്മുക്ക്, കിഴക്കേകല്ലട, കടപുഴ വഴി ഭരണിക്കാവിലെത്തിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുറന്ന ജീപ്പിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയ്ക്ക് ഒപ്പമായിരുന്നു ചിറ്റയം ഗോപകുമാർ ജനങ്ങളെ കാണാനെത്തിയത്. പാതയോരങ്ങളിലും ജംഗ്ഷനുകളിലും നൂറുകണക്കിന് പേർ ചിറ്റയത്തെ അഭിവാദ്യം ചെയ്തു.