പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയോട് ചേർന്ന് ബഹുനില മന്ദിര നിർമ്മാണത്തിന് ആവശ്യമായ കമ്പി ഇറക്കുന്നതിനിടെ കൂറ്റൻ ക്രെയിൻ മറിഞ്ഞു. ഡ്രൈവർ ആലപ്പുഴ സ്വദേശി വിജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5നായിരുന്നു അപകടം. കമ്പി ഇറക്കിയ ശേഷം തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ക്രെയിൻ മറിയുകയായിരുന്നു. ഇതിനിടെ ഡ്രൈവർ ചാടി രക്ഷപെട്ടു. ഈ ഭാഗത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. എറണാകുളത്തു നിന്നെത്തിയ 40ടണിൽ അധികം ഭാരം വരുന്ന ക്രെയിനാണ് അപകടത്തിൽപ്പെട്ടത്. ക്രെയിന് കേടുപാടുകൾ സംഭവിച്ചു.