പുനലൂർ: പൊള്ളയായ വാഗ്ദാനങ്ങളിലൂടെ കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്രസർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ സ്വീകരണ പരിപാടികൾ അച്ചൻകോവിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വർഗീയമായി വേർതിരിക്കുന്ന ബി.ജെ.പി ഒരിക്കൽ കൂടി അധികാരത്തിൽ എത്തിയാൽ രാജ്യംതന്നെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് അച്ചൻകോവിൽ സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി.ഐ സംസ്ഥാന സമിതി അംഗം പി.എസ്. സുപാൽ, ഇടതുമുന്നണി ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ, സ്ഥാർത്ഥി കെ.എൻ. ബാലഗോപാൽ, ഇടതുമുന്നണി നേതാക്കളായ കെ. രാജഗോപാൽ, കെ. വരദരാജൻ, എസ്. ജയമോഹൻ, ജോർജ്ജ് മാത്യു, എം.എ. രാജഗോപാൽ, എസ്. ബിജു, ആർ. പ്രദീപ്, ബിജുലാൽ പാലസ് തുടങ്ങിയവർ സംസാരിച്ചു.