road
റോഡുവിള-പണയിൽ ഏലാ റോഡ് തകർന്ന് തരിപ്പണമായ നിലയിൽ

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ റോഡുവിള -പണയിൽ ഏലാ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അര നൂ​റ്റാണ്ടിലേറെയായി ജനങ്ങൾ ഉപയോഗിക്കുന്ന ഈ റോഡ് ഇതുവരെ ടാർ ചെയ്യാനോ കോൺക്രീ​റ്റ് ഇടാനോ ഉള്ള നടപടി അധികൃതർ സ്വീകരിച്ചിട്ടില്ല. മുസ്ലിം പള്ളിയും മദ്രസ ഒാഡി​റ്റോറിയവും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഈ അടുത്ത കാലത്ത് റോഡ് ടാർ ചെയ്യാനായി കരാർ നൽകിയെങ്കിലും കരാറുകാരൻ മെ​റ്റൽ മാത്രമേ ഇറക്കിയുള്ളൂ. പിന്നീട് റോഡിൽ യാതൊരു പണിയും നടത്തിയില്ല. എത്രയും വേഗം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യ മാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.