പാരിപ്പള്ളി: പ്രമുഖ ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമായ വെളിയം ചാച്ചാ ശിവരാജനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. വേൾഡ് പീസ് യൂണിവേഴ്സിറ്റിയും തമിഴ്നാട് അച്ചീവേഴ്സ് കൗൺസിലും ചേർന്ന് പോണ്ടിച്ചേരി റോയൽ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ചടങ്ങിൽ ജസ്റ്റിസ് സ്വാമി ദുരൈ, നീതിയിൽകുരൾ, ഡോ. സി.കെ. ഭാസ്കരൻ, സിനിമാതാരം ഡോ. അരുൾ മണി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.