അഞ്ചാലുംമൂട് : ഒരു വർഷം മുമ്പ് സഹോദരങ്ങളെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നീരാവിൽ പനമൂട്ടിൽ തെക്കതിൽ ചന്തുവാണ് (23) അറസ്റ്റിലായത്. ദിവസങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിനെത്തിയ പൊലീസിനെ അക്രമിച്ച കേസിൽ റിമാൻഡ് ചെയ്യപ്പെട്ടിരുന്ന പ്രതി വെള്ളിയാഴ്ച ജാമ്യത്തിലിറങ്ങിയപ്പോഴാണ് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.