പുനലൂർ: വെട്ടിപ്പുഴ എം.എൽ.എ റോഡിലൂടെ പാറ കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറി ഡ്രൈവർ ഹരിക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 10നായിരുന്നു അപകടം. കൂടലിൽ നിന്നും പാറയുമായി എത്തിയതായിരുന്നു ലോറി. എം.എൽ.എ റോഡിൽ നിന്നും കോമളംകുന്ന് റോഡിലേക്ക് കയറുന്നതിനിടെ പാതയോത്തെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇട്ട കുഴിയിൽ ലോറിയുടെ ചക്രം വീണതിനാലാണ് വാഹനം മറിഞ്ഞത്. സമീപത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും കെട്ടിടത്തിന് നാശം സംഭവിച്ചില്ല.