കൊല്ലം: മദർഹുഡ് ചാരിറ്റി മിഷന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വോളണ്ടിയർമാർക്കായി നേതൃത്വപരിശീലന ക്യാമ്പ് നടന്നു. നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ ഹാളിൽ നടന്ന ക്യാമ്പ് സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബോട്ട് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ്, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. രാജു, കേരള പൊലീസ് ഒാഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ, എൻ.എം(എം.ഐ) മാനേജിംഗ് ഡയറക്ടർ സായി ഭാസ്കർ, മദർഹുഡ് ചാരിറ്റി മിഷൻ രക്ഷാധികാരി ഡി. ശ്രീകുമാർ, അസി. സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വ്യക്തിവികാസം എന്ന വിഷയത്തിൽ ഡോ. ഷിനുദാസ്, നിയമവാഴ്ച്ചയും പരിപാലനവും എന്ന വിഷയത്തിൽ കേരള പൊലീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ ശുചിത്വമിഷൻ ഫാക്കൽറ്റി രാധാകൃഷ്ണൻ, ലഹരി ഉപയോഗവും പുതുതലമുറയും എന്ന വിഷയത്തിൽ പി.എൽ. വിജിലാൽ എന്നിവർ ക്ലാസെടുത്തു. യോഗാ അവതരണം ആർ. ശിവകുമാറും സിന്ധു കെനിയും ചേർന്ന് നിർവഹിച്ചു.