കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗവും കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന പരേതനായ ടി.കെ. ഷൺമുഖന്റെ ഭാര്യയും തുറയിൽകുന്ന് എസ്.എൻ.യു. പി സ്കൂൾ അദ്ധ്യാപികയുമായിരുന്ന മരു. തെക്ക് വയലകത്ത് വീട്ടിൽ വി.കെ. സരസമ്മ ( 82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ (സെക്രട്ടറി, തുറയിൽകുന്ന് കയർ സഹകരണ സംഘം), ഷാജി (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, കൊല്ലം), ഷീല (അസി. സെക്രട്ടറി), ഷിബു (ജൂനിയർ സൂപ്രണ്ട്, ഫുഡ് സേഫ്റ്റി കമ്മിഷണറേറ്റ്, തിരുവനന്തപുരം). മരുമക്കൾ: വിക്രമൻ (ക്ഷീരസംഘം, മരു. തെക്ക്), ലീലാവതി (സഹകരണ വകുപ്പ് ഓഡിറ്റർ, കരുനാഗപ്പള്ളി), പുഷ്പരാജൻ (കോൺട്രാക്ടർ, കെ.എം.എം.എൽ) സിന്ധു (ലൈബ്രേറിയൻ, ഗവ. മെഡിക്കൽ കോളേജ്, എറണാകുളം).