അഞ്ചാലുംമൂട്: എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചാലുംമൂട് ദേവകി ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം ചെയർമാൻ പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. ജോൺ, ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ദേവരാജൻ, എ.കെ. ഹഫീസ്, കെ. സുരേഷ് ബാബു, രത്നകുമാർ, കോയിവിള രാമചന്ദ്രൻ, രമണൻ, കൃഷ്ണവേണി ശർമ്മ, അൽഫോൺസാ ജോൺ, മോഹനൻപിള്ള, ഗീതാകൃഷ്ണൻ, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു. അഞ്ചാലുംമൂട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രന് അഭിവാദ്യമർപ്പിച്ച് കൊണ്ട് പ്രകടനമായിട്ടാണ് പ്രവർത്തകർ കൺവെൻഷൻ സ്ഥലത്തേക്ക് എത്തിയത്.