kodikkunnil
കൊടിക്കുന്നിൽ സുരേഷ് കുന്നത്തൂരിൽ വോട്ട് അഭ്യർത്ഥിക്കുന്നു

കൊല്ലം: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് ഇന്നലെ കുന്നത്തൂരിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഭരണിക്കാവ് ജംഗ്ഷനിലെ കടകളിലെത്തി വ്യാപാരികളെയും പ്രദേശവാസികളെയും നേരിൽക്കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പ്രധാനപ്പെട്ട കല്യാണ വീടുകളും മരണവീടുകളും സന്ദർശിച്ച ശേഷം ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കൺവെൻഷനിൽ അദ്ദേഹം പങ്കെടുത്തു.