ob-subhash-46
Adjust കെ.ബി.സുഭാഷ്

കൊല്ലം: കനാലിൽ വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടാത്തല തലയണിവിള ജംഗ്ഷൻ കൊച്ചുവിള വീട്ടിൽ കെ.ബി.സുഭാഷ് (46) മരിച്ചു. രണ്ടാഴ്ച മുൻപ് ആനക്കോട്ടൂരിൽ ക്ഷേത്ര ഉത്സവത്തിന് പോയ സുഭാഷിനെ പിറ്റേ ദിവസം പുലർച്ചെ സമീപത്തെ കനാലിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതരായ ബാഹുലേയൻ- സുഭദ്ര ദമ്പതികളുടെ മകനാണ്. മകൾ: അക്ഷര. സഹോദരങ്ങൾ: സജീവ്, ലതിക.