ob-salim-h-62
എച്ച്.സലിം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭ മുൻ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് കോടിയിൽ എച്ച്.സലിം (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കോഴിക്കോട് മുസ്ലീം പള്ളി കബർസ്ഥാനിൽ. കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജമാഅത്ത് മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 8 മണിക്ക് കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിലും തുടർന്ന് നഗരസഭാ കാര്യാലയത്തിലും പൊതു ദർശനത്തിന് വെയ്ക്കും. തുടർച്ചയായി 30 വർഷം ജനപ്രതിനിധിയായി പ്രവർത്തിച്ചു. ഭാര്യ: റെജീന. മക്കൾ: ബിസ്മി സുറുമി, ഡോ. ആഷിഖ് തമീം (ഇ.എസ്.ഐ, മൈനാഗപ്പള്ളി), അജിമി സലിം. മരുമക്കൾ: റിയാസ് ബഷീർ(ഗൾഫ്) താരിഫ് (എസ്.ബി.ഐ, കൊല്ലം)