ചവറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്മന കോലം രതീഷ് ഭവനിൽ രഘുനാഥൻപിള്ളയുടെയും ഗീത കുമാരിയുടെയും മകൻ ആർ. രജിത്ത് (22) ആണ് മരിച്ചത്. തേവലക്കര ചേന്നങ്കര മുക്കിൽ രജിത്ത് സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിൽ വന്ന മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിത്ത് ഇന്നലെയാണ് മരിച്ചത് രതീഷ്കുമാർ സഹോദരനാണ്.