bharanicavu
പാർത്ഥസാരഥീപുരം ഹിന്ദുമഹാ സമ്മേളനം ബ്രഹ്മശ്രീ. വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: മുതുപിലാക്കാട് പാർത്ഥസാരഥി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പാർത്ഥസാരഥീപുരം ഹിന്ദുമഹാ സമ്മേളനം വിദ്യാസാഗർ ഗുരുമൂർത്തി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.ആർ.ജി പിള്ള അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പദ്ധതിയുടെയും വിദ്യാനിധി പദ്ധതികളുടെയും ഉദ്ഘാടനം സ്വാമി ഭൂപാനന്ദജി നിർവഹിച്ചു. തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാട്, സ്വാമി ആത്മാനന്ദ, സ്വാഗത സംഘം കൺവീനർ വരവിള വാസുദേവൻ നായർ, ട്രസ്റ്റ് വൈസ് ചെയർമാൻ വേണുഗോപാലക്കുറുപ്പ്, പ്രൊഫ. രാഘവൻ നായർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽ നിന്നും ആയിരങ്ങൾ പങ്കെടുത്ത നാമജപ ഘോഷയാത്രയും നടന്നു.