കൊല്ലം: വെട്ടിക്കവല ഗുരുപ്രിയമഠത്തിൽ മതാതീയ ആത്മീയസംഗമം നടന്നു. യു.ആർ.ഐ മുൻ ഗ്ലോബൽ കൗൺസിൽ ട്രസ്റ്റി പ്രൊഫ. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ച യോഗം ഫാ. അലക്സ് പറങ്കിമാംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സ്വാമി പഞ്ചകൈലാസ് (പഞ്ചകൈലാസി ആശ്രമം, തിരുവനന്തപുരം) ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നൗഷാദ് മൗലവി, യു.ആർ.ഐ ഏഷ്യാ റീജിയണൽ സെക്രട്ടറി ജനറൽ ഡോ. എബ്രഹാം കരിക്കം, കൊട്ടാരക്കര യു.ആർ.ഐ അംഗം നീലേശ്വരം സദാശിവൻ, ടി. ദാസ് വെട്ടിക്കവല, റിട്ട. ഫോറസ്റ്റ് ഒാഫീസർ രാജു കുന്നിക്കോട്, ഗണേഷ് ശാന്തി നെടുവത്തൂർ, മുഖത്തല രാമൻകുട്ടി ഭാഗവതർ, സുജാതൻ ഇടമൺ, മോഹൻദാസ് വെഞ്ചേമ്പ്, പുത്തൂർ ഉണ്ണി, രാജൻ പിറവന്തൂർ (ഗുരുധർമ്മസഭ), അമ്മിണിഅമ്മ ഇടമൺ (ഗുരുപ്രിയമഠം) എന്നിവർ സംസാരിച്ചു. ഡോ. മാതാ ഗുരുപ്രിയ സ്വാഗതവും വെട്ടിക്കവല എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ. വിശ്വനാഥൻ നന്ദിയും പറഞ്ഞു.