കൊല്ലം: ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് മയ്യനാട് മേഖലയിൽ ഇന്നലെ ലഭിച്ചത് വ്യത്യസ്തമായൊരു സ്വീകരണം. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മയ്യനാട് അമ്മാച്ചൻമുക്കിൽ നടന്ന യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എക്സ്. ഏണസ്റ്റ് മയ്യനാടിന്റെ ചരിത്രം രേഖപ്പെടുത്തിയ 'പ്രബുദ്ധതയുടെ ഇതിഹാസം' എന്ന പുസ്തകം കൈമാറിയാണ് ബാലഗോപാലിനെ സ്വീകരിച്ചത്. മയ്യനാട് ആർ.എൽ.സി ലൈബ്രറിയാണ് മയ്യനാടിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തിയ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ സമഗ്രമായ ചരിത്രം സത്യസന്ധമായി വരുംതലമുറ മനസിലാക്കുന്നതിന് ഇത്തരം പ്രാദേശിക ചരിത്ര രചനകൾ സഹായകരമാകുമെന്ന് ബാലഗോപാൽ പറഞ്ഞു.