photo
എച്ച്.സലിമിന്റെ മൃതദേഹം കരുനാഗപ്പള്ളി കോൺഗ്രസ്സ് ഭവനിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭാ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എച്ച്. സലിമിന് നാടിന്റെ അന്ത്യാഞ്ജലി. സലിമിന്റെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ കോഴിക്കോട് മുസ്ലിം പള്ളി കബർസ്ഥാനിൽ സംസ്കരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ മൃതദേഹത്തിൽ ആദരാ‌ഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ആർ. രാമചന്ദ്രൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, വനിതാ കമ്മിഷൻ അംഗം എം.എസ്. താര, നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, വൈസ് ചെയർമാൻ രവീന്ദ്രൻപിള്ള, ഷാനവാസ് ഖാൻ, ഡോ. ശൂരനാട് രാജശേഖരൻ, സി.ആർ. മഹേഷ്, സൂസൻകോടി, ആർ. ചന്ദ്രശേഖരൻ, കെ.സി. രാജൻ, മദേഴ്സ് കിച്ചൺ മാനേജിംഗ് ഡയറക്ടർ ജി. വേണുനാഥ്, തൊടിയൂർ രാമചന്ദ്രൻ, കെ.ജി. രവി, ചിറ്റുമൂല നാസർ, എം. അൻസാർ, മുനമ്പത്ത് വഹാബ്, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ള, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, സെക്രട്ടറി കെ.എ. ജവാദ്, ട്രഷറർ കുരുടന്റയ്യത്ത് അബ്ദുൽ വാഹിദ്, യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാൻ, ഷിബുബേബി ജോൺ, എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, ബിന്ദു ജയൻ, രമാ ഗോപാലകൃഷ്ണൻ, കമറുദ്ദീൻ മുസലിയാർ, പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, എ. വിജയൻ, റെജി കരുനാഗപ്പള്ളി, എം.എസ്. ഷൗക്കത്ത്, എം.എ. സലാം, എൻ. സുഭാഷ് ബോസ്, ഷിബു എസ്. തൊടിയൂർ, ആർ. ശശിധരൻപിള്ള, വി.കെ. രാജേന്ദ്രൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, എം. മഞ്ജു, സുബൈദാ കുഞ്ഞുമോൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. രാവിലെ 8.30ന് കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിലും 9 മണിക്ക് നഗരസഭാ കാര്യാലയത്തിന് മുന്നിലും മൃതദേഹം പൊതു ദർശനത്തിന് വെച്ചു.