thodiyoor
കൊല്ലത്തിന്റെ ചരിത്രവഴികളിലൂടെ തഴവയുടെ ഹൃദയത്തിലേയ്ക്ക' എന്ന തന്റെ കൃതി തഴവ തോപ്പിൽ ലത്തീഫ് മഹാത്മാസ്മാരക ഗ്രന്ഥശാലാ സെക്രട്ടറി ആർ.മോഹനൻ പിള്ളയ്ക്ക് കൈമാറുന്നു

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയുടെയും തൊടിയൂർ മുഴങ്ങോടി മഹാത്മാ സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണവും കവിയരങ്ങും സംഘടിപ്പിച്ചു. സർഗചേതന സെക്രട്ടറി പി.ബി. രാജന്റെ അദ്ധ്യക്ഷതയിൽ ഗ്രന്ഥശാലാ അങ്കണത്തിൽ ചേർന്ന യോഗത്തിൽ 'ചിന്താവിഷ്ടയായ സീത - ഒരു സ്ത്രീപക്ഷവായന 'എന്ന വിഷയത്തിൽ ഡോ. എം. ജമാലുദ്ദീൻ കുഞ്ഞ് പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവിയരങ്ങ് സർഗചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി. മുരളീധരൻ, ജയചന്ദ്രൻ തൊടിയൂർ, വൈ. സ്റ്റീഫൻ, തഴവ രാധാകൃഷ്ണൻ ,കെ.എസ്. രജു,
ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, അനിൽ ചൂരക്കാടൻ, നന്ദകുമാർ വള്ളിക്കാവ് , തോപ്പിൽ ലത്തീഫ് എന്നിവർ പങ്കെടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തിയ കഥാ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദേവകിരണിനെ ചടങ്ങിൽ അനുമോദിച്ചു. കൊല്ലത്തിന്റെ ചരിത്രവഴികളിലൂടെ തഴവയുടെ ഹൃദയത്തിലേയ്ക്ക് ' എന്ന തന്റെ കൃതി തോപ്പിൽ ലത്തീഫ് ലൈബ്രറി പ്രസിഡന്റ് ആർ. മോഹനൻ പിള്ളയ്ക്ക് കൈമാറി. ആർ. മോഹനൻ പിള്ള സ്വാഗതവും സെക്രട്ടറി എസ്.കെ. ശ്രീരംഗൻ നന്ദിയും പറഞ്ഞു.