knb
ചവറ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിനെ കുരുന്നുകൾ കണിക്കൊന്ന നൽകി സ്വീകരിക്കുന്നു

കൊല്ലം:കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ

ചവറ തെക്കുംഭാഗം, നീണ്ടകര, ശക്തികുളങ്ങര പഞ്ചായത്തുകളിൽ പര്യടനം നടത്തി. കാഥികൻ വി. സാംബശിവന്റെ സ്മൃതി മണ്ഡപത്തിലെത്തിയ സ്ഥാനാർത്ഥിയെ സാംബശിവന്റെ സഹോദരൻ ശശി മേലൂട്ട് സ്വീകരിച്ചു. സ്മൃതി മണ്ഡപത്തിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി. ഗുഹാനന്ദപുരം ഷൺമുഖദാസ് സ്വാമികളുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ സ്ഥാനാർത്ഥി ആശ്രമം സന്ദർശിച്ചു.

ചവറ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിന് ചീലാന്തി മുക്കിൽ നിന്ന് തുടക്കമായി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി കടുത്ത വേനലിനെ അവഗണിച്ച് എത്തിയത്. മത്സ്യതൊഴിലാളികളായ നിരവധി പേർ സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് കുട്ടിനഴികം, ഡയറിഫാം, തട്ടാശ്ശേരി പുതുവൽ, നീല ലക്ഷ്മിക്കുന്ന്, പന്നയ്ക്കൽ തുരുത്ത്, വെളിത്തുരുത്ത് എന്നിവിടങ്ങളിലായിരുന്നു പര്യടനം.

വൈകിട്ട് നാലുമണിയോടെ ശക്തികുളങ്ങര ബസ് സ്റ്റാൻഡിലെത്തിയ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് കുരിശ്ശടിമുക്ക്, മരുത്തടി, എ.കെ.ജി ജംഗ്ഷൻ, മൂലങ്കര, കൊല്ലേരി, എ.ബി.സി ജംഗ്ഷൻ എന്നിവിടങ്ങളിലും ബാലഗോപാൽ പര്യടനം നടത്തി.

സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജമ്മ ഭാസ്കരൻ, ജി. മുരളീധരൻ, എം.എൽ.എമാരായ എൻ. വിജയൻപിള്ള , ആർ.രാമചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ ഐ. ഷിഹാബ്, പി.ബി. രാജു, തങ്കമണി പിള്ള, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.ആർ. രജിത്ത്, ടി.എൻ. നീലാംബരൻ, വി. രാജ്കുമാർ, മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ആർ. രവീന്ദ്രൻ, ബീനാദയൻ, എം. നെപ്പോളിയൻ, എൽ. സുരേഷ്‌കുമാർ, കെ.എ. നിയാസ്, രാജീവൻ, കെ.എം. രാജഗോപാൽ, കൊല്ലം മധു, എസ്. ശശിധരൻ, എസ്. ജയൻ, മത്യാസ് അഗസ്റ്റിൻ, ആർ. രാജേഷ്, പി.ജെ. രാജേന്ദ്രൻ, ജാക്സൻ വിൻസെന്റ് എന്നിവർ സംസാരിച്ചു.