കൊല്ലം: കടപ്പാക്കട റസിഡൻസി നഗർ 24 ജയ നിവാസിൽ (പോളച്ചിറയിൽ) കെ. ബാഹുലേയന്റെ (ഹാരിസൺ മലയാളം ലിമിറ്റഡ്) ഭാര്യ കെ. ജാനകി (83, റിട്ട. നഴ്സിംഗ് സൂപ്രണ്ട് കൊല്ലം ജില്ലാ ആശുപത്രി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് പോളയത്തോട് ശ്മശാനത്തിൽ.
മക്കൾ: അജയകുമാർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ആർ.ബി.ഒ 1 കൊല്ലം), അമ്പിളി, അനിൽകുമാർ (സീനിയർ സൂപ്രണ്ട് വിജിലൻസ് തിരുവനന്തപുരം). മരുമക്കൾ: ജീജാ, അജയൻ (കാനറാ ബാങ്ക് കടപ്പാക്കട), അനിൽകുമാർ (ദുബായ്), ഷീബാസത്യൻ (ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്).