പരവൂർ: ബാങ്ക് ജീവനക്കാരനായ യുവാവിനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള ഏയ്‌തുണ്ടാകാണിയിൽ, കൃഷ്ണഅഭിലാഷ് വീട്ടിൽ ശശിധരൻ നായരുടെയും ഷൈലജയുടെയും മകൻ ഹരികൃഷ്ണനാണ് (29) പരവൂർ നഗരസഭ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.
പരവൂർ പുക്കുളം ഇസാഫ് ബാങ്കിലെ ജീവനക്കാരനായിരുന്നു. പരവൂർ പൊലീസ് ഇൻക്വസ്‌റ്റ് തയ്യാറാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സഹോദരൻ: അഭിലാഷ്