photo
യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി .മുൻ അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഇന്ത്യൻ ജനാധിത്യവും മതേതരത്വവും ബി.ജെ.പി ഭരണത്തിൽ വെല്ലുവിളികൾ നേരിടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അദ്ധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നടന്ന നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷത്തെ ബി.ജെ.പി ഭരണത്തിൽ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പൂർണ്ണമായും തകർന്നു. പാചകവാതകത്തിന്റെയും ഇന്ധനങ്ങളുടേയും വില ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെയെല്ലാം തടയിട്ട് കേന്ദ്രത്തിൽ കോൺഗ്ര്രസ് ഭരണം പുനഃസ്ഥാപിക്കാൻ ഷാനിമോൾ ഉസ്മാനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ജി. ദേവരാജൻ, ബിന്ദുകൃഷ്ണ, കെ.സി. രാജൻ, കെ.ജി. രവി, മുനമ്പത്ത് വഹാബ്, എം. അൻസാർ, അഡ്വ. പ്രവീൺകുമാർ, ഡോ. പ്രതാപവർമ്മ തമ്പാൻ, എം.എ. സലാം, എം.എസ്. ഷൗക്കത്ത്, സി.ആർ. മഹേഷ്, എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, കെ.കെ. സുനിൽകുമാർ, ആർ. രാജശേഖരൻ, ബിന്ദുജയൻ, രമ ഗോപാലകൃഷ്ണൻ, കെ.കെ. രാധാകൃഷ്ണൻ, ചിറ്റുമൂല നാസർ, കബീർ എം. തീപ്പുര, എൽ.കെ. ശ്രീദേവി, ലീലാകൃഷ്ണൻ, യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.