കൊല്ലം: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് പത്തനാപുരം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. ആവേശത്തോടെയാണ് പത്തനാപുരത്തെ വോട്ടർമാർ കൊടിക്കുന്നിലിനെ വരവേറ്റത്. രാവിലെ 8 മണിക്ക് പട്ടാഴി ദേവിക്ഷേത്രത്തിൽ നിന്നും പ്രചാരണത്തിന് തുടക്കം കുറിച്ചു. മണ്ഡലത്തിലെ രണ്ടാലുംമൂട്, പറങ്കിമാംവിള, കടുവാത്തോട്, ചെളിക്കുഴി, പുന്നല, അലിമുക്ക്, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെത്തിയ സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽകണ്ടു.
തുടർന്ന് പട്ടാഴി, മെതുകുംമേൽ തുടങ്ങിയ സ്ഥലങ്ങളിലെ കശുവണ്ടി ഫാക്ടറികളിലെത്തിയ സ്ഥാനാർത്ഥി തൊഴിലാളികളോടും വോട്ടഭ്യർത്ഥിച്ചു.തുടർന്ന് പത്തനാപുരം ടൗണിലെത്തി വ്യാപാരികൾ, ഡ്രൈവർമാർ, വിദ്യാർത്ഥികൾ, വഴിയാത്രക്കാർ എന്നിവരെയും കണ്ട കൊടിക്കുന്നിൽ മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുകയും മതനേതാക്കളെയും സമുദായ നേതാക്കളെയും കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.