കുളത്തൂപ്പുഴ: സംഘപരിവാർ ഭീഷണിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്ന കാലഘട്ടത്തിന്റെ ബാദ്ധ്യത നിർവഹിക്കുകയാണ് കേരളത്തിൽ യു.ഡി.എഫിനെയും അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനെയും പിന്തുണയ്ക്കുന്നതിലൂടെ വെൽഫെയർ പാർട്ടി ചെയ്യുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര പറഞ്ഞു. പുനലൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ കുളത്തൂപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കൊല്ലം പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ സലീം മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ സെക്രട്ടറി ഓയൂർ യൂസുഫ്, പുനലൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ വഹാബ്, വൈസ് പ്രസിഡന്റ് കമാൽ ചോഴിയാക്കോട് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ വഹാബ് (ചെയർമാൻ), ഷാജഹാൻ (കൺവീനർ), അസ്‌ലം കൊച്ചുകലുങ്ക്, ഹലീമാ ടീച്ചർ, നവാസ് അഞ്ചൽ, നാസിം ഏരൂർ, അഷ്റഫ് ഏരൂർ, അഷ്‌റഫ് പുനലൂർ, ശിഹാബ് മൈലമൂട്, കമാൽ ചോഴിയക്കോട്, അംബിക, നസീമാ ബീവി എന്നിവരെ പുനലൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.