കരുനാഗപ്പള്ളി: എൻ.ഡി.എ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസിന്റെ ഉദ്ഘാടനം ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റുന്നതിന് നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. സോമൻ, സുരേഷ് കുമാർ, സ്കന്ദദാസ്, തഴവാ ബാബു, ലീലാകൃഷ്ണൻ, ഉത്തമൻ ഉണ്ണൂലേത്ത്, കെ.ജി. മോഹൻകുമാർ, മാലുമേൽ സുരേഷ്, ശ്രീകുമാർ, അനിൽ വാഴപ്പള്ളി, ലതാ മോഹൻ, രാജി രാജ്, രാജേഷ്, പ്രകാശ് പാപ്പാടി, ബി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.