കുണ്ടറ: അക്കുത്തിക്കുത്ത് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇളമ്പള്ളൂർ കെ.ജി.വി ഗവ. യു.പി സ്‌കൂളിൽ കളരിപ്പയറ്റ് പരിശീലനത്തിന് തുടക്കമായി. അയത്തിൽ സി.വി.എൻ കളരി ഗുരുക്കൾ കുട്ടികൾക്ക് ആദ്യചുവടുകൾ പകർന്ന് നൽകി. പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു. അക്കുത്തിക്കുത്ത് പ്രസിഡന്റ് ആർ. തുളസി അദ്ധ്യക്ഷത വഹിച്ചു. റോബിൻ, കൃഷ്ണൻ എന്നിവർ മെയ്പ്പയറ്റും വടപ്പയറ്റും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഗ്രേസി തോമസ്, പി.ടി.എ പ്രസിഡന്റ് കെ. വിനോദ്കുമാർ, സ്റ്റാഫ് സെക്രട്ടറി ബനാൻസ്, കൃഷ്ണരാജ്, അക്കുത്തിക്കുത്ത് സെക്രട്ടറി സാബു ബെൻസിലി, സിതാര, ഷൈജ, പ്രേംനവാസ്, മൺസൂർ, ഭദ്രൻ, രാജീവ് എന്നിവർ സംസാരിച്ചു. സ്‌കൂളിൽ കളരിക്ക് പുറമേ യോഗ, തായ്ക്കൊണ്ടോ, ഗുസ്തി എന്നീ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകും.