ldf-local
കെ.എൻ ബാലഗോപാൽ പരവൂർ ജംഗ്ഷനിൽ ജനങ്ങൾളോട് വോട്ട് അഭ്യർത്ഥിക്കുന്നു

പരവൂർ : വർഗീയതയെ തടയാൻ ഇടതുപക്ഷ എം.പിമാർ പാർലമെന്റിൽ ഉണ്ടാകണമെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് എൽ.ഡി.എഫ് പരവൂർ മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവൂർ ജംഗ്ഷനിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യവസായങ്ങളും കുടിൽ വ്യവസായങ്ങളും മോദിയുടെ സാമ്പത്തിക പരിഷ്കരണം മൂലം തകർന്നു. സാധാരണക്കാരൻ ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുകയാണെന്നും കോർപ്പറേറ്റുകൾക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന മോദി സർക്കാരിനെ തൂത്തെറിയാൻ ഇടതുപക്ഷ എം.പിമാർ പാർലമെന്റിൽ ഉണ്ടാവണമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജി.എസ് ജയലാൽ എം.എൽ.എ ,നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് , സേതുമാധവൻ ,കെ.ആർ. അജിത്ത്, സഫറുള്ള, എസ്. ശ്രീലാൽ, കെ.കെ. സുരേന്ദ്രൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.