1
റോഡരികിൽ വേര് തെളിഞ്ഞ് അപകട ഭീഷണി ഉയർത്തുന്ന മരം

എഴുകോൺ: കൊല്ലം-തിരുമംഗലം ദേശിയപാതയോരത്തെ റെയിൽവേ പുറമ്പോക്കിൽ നിൽക്കുന്ന അക്കേഷ്യ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. എഴുകോൺ കോളന്നൂർ - അമ്പലത്തുംകാല ഭാഗത്തെ റോഡരികിൽ നിൽക്കുന്ന മരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. റോഡിനോട് ചേർന്ന് നിൽക്കുന്ന ഇവയിൽ പലതിന്റെയും വേരുകൾ തെളിഞ്ഞ് കടപുഴകി വീഴുന്ന അവസ്ഥയിലാണ്. വർഷങ്ങൾ പഴക്കമുള്ള വൻ വൃക്ഷങ്ങളായതിനാൽ ഇവ എതിർവശത്തെ വീടുകൾക്ക് മുകളിൽ പതിച്ചാൻ വൻ ദുരന്തമാകും സംഭവിക്കുക. സമീപത്ത് കൂടി 11 കെ.വി വൈദ്യുതി പോസ്റ്റുകൾ കടന്നുപോകുന്നതും ഭീഷണിയാണ്. വിഷയം പലതവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിലെന്നാണ് നാട്ടുകാർ പറയുന്നത്.