whater
നഗരസഭയിലെ അഷ്ടമംഗലം വാർജഡിൽ നഗരസഭയുടെ വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നു.

പുനലൂർ: വേനൽ കടുത്തതോടെ പുനലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയാവുന്നത്. കല്ലാർ, പേപ്പർ മിൽ, ഐക്കരക്കോണം, അഷ്ടമംഗലം, കോമളംകുന്ന്, പ്ലാച്ചേരി തുടങ്ങിയ വാർഡുകളിലെ ജലക്ഷാമം ഏറെ രൂക്ഷമാണ്. എല്ലാ വാർഡുകളിലും നഗരസഭയുടെ നിയന്ത്രണത്തിൽ ശുദ്ധജലം എത്തിക്കുന്നതാണ് പ്രദേശവാസികളുടെ ഏക ആശ്വാസം. ഇതിനൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വഴി ജലവിതരണം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. സമീപത്തെ തെന്മല, ആര്യങ്കാവ്, കരവാളൂർ പഞ്ചായത്തുകളും കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്.