കുണ്ടറ: വേലുത്തമ്പി ദളവയുടെ വീരമൃത്യുവിന്റെ ഇരുനൂറ്റിപത്താം വാർഷിക ദിനത്തിൽ കേരള ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ മണ്ണടിയിലേക്ക് സ്‌മൃതിയാത്ര നടത്തി. ഇളമ്പള്ളൂർ വേലുത്തമ്പി സ്മാരകത്തിൽ നടന്ന സമ്മേളനം ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യാത്രയുടെ ഫ്ലാഗ് ഓഫ് വേലുത്തമ്പി ദളവ ഫൗണ്ടേഷൻ സെക്രട്ടറി കുണ്ടറ ജി. ഗോപിനാഥ് നിർവഹിച്ചു. വാർഡംഗം രജില ലത്തീഫ്, ജനറൽ സെക്രട്ടറി കൊട്ടാരക്കര വി. വിജയകുമാർ, എൻ. ബാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, സുരേഷ് അമ്പിരേത്ത്, ജോയി തോമസ്, ഗോപാലകൃഷ്ണൻ ചീരങ്കാവ്, പ്രേംകുമാർ വെള്ളിമൺ, അജി കുണ്ടറ, രവി പുത്തൂർ, ഉദയൻ പുത്തൂർ എന്നിവർ സംസാരിച്ചു. ജാഥ മണ്ണടി വേലുത്തമ്പി ദളവ വീരമൃത്യു മണ്ഡപത്തിൽ സമാപിച്ചു.