ചാത്തന്നൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ കാവൽക്കാരനായ നരേന്ദ്രമോദിയും അഴിമതിക്കാരും തമ്മിലാണ് മത്സരമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. ബാവ പറഞ്ഞു. എൻ.ഡി.എ ചാത്തന്നൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സൈനിക നടപടികളിൽ പോലും വിശ്വാസമില്ലാതെ രാജ്യത്തെ വിമർശിച്ചവരാണ് പ്രതിപക്ഷ കക്ഷികൾ. രാജ്യത്തിന്റെ ഉയർച്ചയും ഉന്നമനമനത്തെക്കാളും പാകിസ്ഥാന്റെ താത്പര്യങ്ങളാണ് പ്രതിപക്ഷത്തിന് വലുതെന്നും ഡോ. പി.പി. ബാവ ആരോപിച്ചു.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പരവൂർ സുനിൽ അദ്ധ്യഷത വഹിച്ച യോഗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിന് സ്വീകരണം നൽകി. ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ കിഴക്കനേല സുധാകരൻ, ബി.ബി. ഗോപകുമാർ, കുഞ്ഞുകൃഷ്ണപിള്ള, സംസ്ഥാന കൗൺസിൽ അംഗം രാജേന്ദ്രൻപിള്ള, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ്, മണ്ഡലം ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി. സജൻലാൽ, എസ്. സുരേഷ്, ശ്യാമള ശശിധരൻ, കർഷകമോർച്ച സംസ്ഥാന സമിതി അംഗം കെ. മുരളീധരൻപിള്ള, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. സുഗതൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പൂയപ്പള്ളി അനിൽ സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.