ob-gopalakrishnapillai-78

കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ റിട്ട. ഉദ്യോഗസ്ഥനുമായ പടനായർകുളങ്ങര വടക്ക് കോടിയാട്ട് വീട്ടിൽ ജെ. ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്, സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ടൗൺ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇന്ദിരാഭായി അമ്മ (റിട്ട. അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ). മക്കൾ: ലക്ഷ്മി (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി) കിരൺകുമാർ. മരുമക്കൾ: പ്രകാശ് (ഇന്ത്യൻ ബാങ്ക്), ലക്ഷ്മി. സഞ്ചയനം ഏപ്രിൽ 7ന് രാവിലെ 8ന്.