thazhaa
തഴവ ഗവ:ഗേൾസ് എച്ച്എസ് എസിൽ നിന്ന് വിരമിക്കുന്ന കായികാദ്ധ്യാപകൻ എം കെ രാജുവിന് പി ടി എ പ്രസിഡന്റ് അഡ്വ.ആർ.അമ്പിളിക്കുട്ടൻ ഉപഹാരം നൽകുന്നു

തൊടിയൂർ : തഴവ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിന്ന് വിരമിക്കുന്ന കായികാദ്ധ്യാപകൻ എം.കെ. രാജുവിന് പി.ടി. എ , എസ്.എം.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി. എസ്.എം.സി ചെയർമാൻ തഴവ കനകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പിടി.എ പ്രസിഡന്റ് അഡ്വ. ആർ. അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. അർത്തിയിൽ അൻസാരി, രഘു, സജീവ്, സീനിയർ അസി. ഉദയൻ , ബാബു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വേണു സ്വാഗതവും ഹെഡ്മിസ്ട്രസ് താരാ ദേവി നന്ദിയും പറഞ്ഞു.