കൊല്ലം: ജന്മനാ കൈകൾക്കും കാലുകൾക്കും വളർച്ചയില്ലാത്ത മലപ്പുറം സ്വദേശി ആസിം തന്റെ ഹൈസ്‌കൂൾ പഠനത്തിനായി സ്വന്തം ഗ്രാമത്തിൽ ഹൈസ്‌കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന വീൽചെയർ യാത്രയ്‌ക്ക് കൊല്ലത്ത് സ്വീകരണം നൽകി. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നൽകിയ സ്വീകരണത്തിൽ ഓട്ടോ തൊഴിലാളികളും തെരുവ് കച്ചവടക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഡി. ഗീതാകൃഷ്‌ണൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ആനന്ദ് തിരുമുല്ലവാരം, നൗഷാദ് തെക്കയിൽ, എം. സുജയ് എന്നിവർ സംസാരിച്ചു. മലപ്പുറത്ത് നിന്നാണ് ആസിമിന്റെ യാത്ര ആരംഭിച്ചത്.