കരുനാഗപ്പള്ളി: വികസന മുന്നേറ്റത്തിനും വിശ്വാസ സംരക്ഷണത്തിനും നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരണമെന്ന് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച എൻ.ഡി.എ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ. വിജയൻ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബി.ഡി.ജെ.എസ് ജില്ലാ ചെയർമാൻ എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സുശീലൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ലതാ മോഹൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻ, ടി.എസ്. രത്നകുമാർ, കവിത ജയഘോഷ്, ഗോപാൽ, മാലുമേൽ സുരേഷ്, എം.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.