കുണ്ടറ: കശുഅണ്ടി തൊഴിലാളികളുടെ സ്നേഹാദരം ഏറ്റുവാങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ കൊറ്റംകര, മാമ്പുഴ, പെരിനാട് ഭാഗങ്ങളിലെ കശുഅണ്ടി ഫാക്ടറികളിൽ പര്യടനം നടത്തി. ആവേശകരമായ സ്വീകരണമാണ് ബാലഗോപാലിന് തൊഴിലാളികൾ നൽകിയത്. കശുഅണ്ടി മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി എൽ.ഡി.എഫ് സർക്കാർ എടുത്ത നടപടികൾ ബാലഗോപാൽ തൊഴിലാളികളോട് വിശദീകരിച്ചു.
സ്ഥാനാർത്ഥിയോടൊപ്പം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ സി.പി.എം കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ, സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, എൽ.ഡി.എഫ് നേതാക്കളായ ടി.എ. മജീദ്, ആർ. സുരേഷ് ബാബു, സി. സന്തോഷ് എന്നിവർ ഉണ്ടായിരുന്നു.