nk
ആയൂർ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ സംസാരിക്കുന്നു.

അ‌ഞ്ചൽ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പുനലൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ഇടമുളയ്ക്കൽ മണ്ഡലത്തിലെ ആയൂരിൽ നിന്നാരംഭിച്ച പര്യടനം തടിക്കാട്, ഇടമുളയ്ക്കൽ, വെഞ്ചേമ്പ്, കരവാളൂർ, ഇടമൺ, ഒറ്റക്കൽ വഴി റോസ് മലയിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ പുനലൂർ മധു, കരിക്കത്തിൽ പ്രസേനൻ, ജോസഫ് മാത്യു, ഏറം ജലാലുദ്ദീൻ, സൈമൺ അലക്സ്, തെന്മല കെ. ശശിധരൻ, ഏരൂർ സുഭാഷ്, അമ്മിണി രാജൻ, കരവാളൂർ ജോർജ്, എൻ.കെ. ബാലചന്ദ്രൻ, കാട്ടയം സുരേഷ്, ലിജു ആലുവിള, ആയൂർ ഗോപിനാഥ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.