അഞ്ചാലുംമൂട്: എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചാലുംമൂട് ദേവകി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൊല്ലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ് ശൈലേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സെക്രട്ടറി ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.
ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി സുധീഷ് ക്ലാപ്പന, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടൻ, ഒ.ബി.സി മോർച്ച സംസ്ഥാന യുവജന അദ്ധ്യക്ഷൻ ഓലയിൽ ബാബു, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് തമ്പാൻ, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം പെരുമൺ ഷാജി, പ്രീത പെരുമൺ, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ ദിനേശ് കുമാർ, വിനോദ്, പ്രാക്കുളം ജയപ്രകാശ്, കൗൺസിലർമാരായ ബി. ഷൈലജ്, സുരേഷ് കുമാർ, കോട്ടയ്ക്കകം രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.