photo
യു.ഡി.എഫ് തൊടിയൂർ മണ്ഡലം കൺവൻഷൻ ഡോ.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തൊടിയൂർ മണ്ഡലം കൺവെൻഷൻ ഡോ. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. മോദിയുടെ സർക്കാർ ഇനി അധികാരത്തിൽ വരുകയില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വർഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ അഡ്വ. കെ.എ. ജവാദ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, സി.എസ്. മോഹൻകുമാർ, തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, ടി. തങ്കച്ചൻ, എൽ.കെ. ശ്രീദേവി, എം.എ. സലാം, തൊടിയൂർ താഹ, ഷിബു. എസ്. തൊടിയൂർ, എൻ. അജയകുമാർ, സി.ഒ. കണ്ണൻ, പുതുക്കാട്ട് ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് കരുനാഗപ്പള്ളി അസംബ്ളി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു.