കാരമുക്ക് : മണലൂർ പഞ്ചായത്ത് കാരമുക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് കേരളകൗമുദി വായിക്കാം. കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അജയ് രാജന് പത്രം നൽകി സജിവൻ കാരമുക്ക് ഉദ്ഘാടനം ചെയ്തു. അനൂപ് പാലാഴി, രഗിഷ് ഗോപി, ഷൈജു മരോട്ടിക്കൽ , ആശുപത്രി സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു. മണലൂർ പഞ്ചായത്തിൽ സജീവൻ കാരമുക്കിന്റെ നേത്യത്വത്തിൽ കേരളകൗമുദി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള കൗമുദി പ്രചാരണസദസ് സംഘടിപ്പിച്ചത്.