ചാലക്കുടി: നവീകരിച്ച മേലൂർ-കാലടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് നവീകരിച്ച കുരുവാപ്പടി-മിൽമ റോഡിന്റെ ഉദ്ഘാടനവും എം.എൽ.എ നടത്തി. ജില്ലാ പഞ്ചായത്തിന്റെ 40ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 27ലക്ഷം രൂപയും പ്രയോജനപ്പെടുത്തിയാണ് ലിഫ്റ്റ് ഇറിഗേഷന്റെ നവീകരണം. റോഡിന്റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചത് ബ്ലോക്ക് പഞ്ചായത്താണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഡി. തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ്, എം.എസ്. ബിജു, പി.എ. സാബു, വനജാ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.