ചാലക്കുടി: പ്രളയത്തെ തുടർന്ന് മാറ്റിവച്ച കർഷക അവാർഡ് വിതരണം നഗരസഭാ ജൂബിലി ഹാളിൽ നടന്നു. ചടങ്ങിന്റെ ഉദ്ഘാടനവും മികച്ച കർഷകർക്കുള്ള അവാർഡ് സമർപ്പണവും ബി.ഡി. ദേവസ്സി എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ശ്രീധരൻ, ഗീത സാബു, ബിജി സദാനന്ദൻ, യു.വി. മാർട്ടിൻ, ആലീസ് ഷിബു, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വി.ഒ. പൈലപ്പൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൽസി അഗസ്റ്റിൻ കാർഷിക പദ്ധതി വിശദീകരണം നടത്തി. കൃഷി ഫീൽഡ് ഓഫീസർ സി.എൻ. അഹമ്മദ് സഗീർ സ്വാഗതവും സംഘാടക സമിതി ജോയിന്റ് കൺവീനർ ആർ.ഐ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.