office-inaguration

പി.വെമ്പല്ലൂർ പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം നവീകരിച്ച ഓഫീസ് കെട്ടിടോദ്ഘാടനം മത്സ്യ ഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ നിർവഹിക്കുന്നു.

കയ്പ്പമംഗലം: പി. വെമ്പല്ലൂർ പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം മത്സ്യ ഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശേഖരൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് നിർവഹിച്ചു. മൂലധന വായ്പാ വിതരണം ജില്ല മത്സ്യ ഫെഡ് മാനേജർ പി. ഗീത നിർവഹിച്ചു. മികച്ച മത്സ്യ ബന്ധന ഗ്രൂപ്പിനെ ആദരിക്കൽ ജില്ലാ മത്സ്യ ഫെഡ് ഭരണസമിതിയംഗം സി.കെ. മജീദ് നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.പി. ഷാജി, പി.കെ. ചന്ദ്രശേഖരൻ, എം.എ. വിജയൻ, പി.വി. മോഹനൻ, ബിന്ദു ലോഹിദാക്ഷൻ, പി.എൻ. ബീന എന്നിവർ സംസാരിച്ചു...