തൃശൂർ: വിംഗ് കമാൻഡർ അഭിനന്ദ് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് എ.നാഗേഷിന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും, മധുര വിതരണവും നടത്തി. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. ഉല്ലാസ് ബാബു, ഷാജൻ ദേവസ്വം പറമ്പിൽ, വിനോദ് പൊള്ളഞ്ചേരി, പ്രദീപ് മുക്കാട്ടുക്കര, പി.വി. സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുത്തു.