തൃശൂർ: തൃശൂർ കാൽഡിയൻ സിറിയൻ എൽ.പി.സ്‌കൂളിൽ പഠനകലാവിനോദ സഹവാസ ക്യാമ്പ് വേനൽമഴ2019' തുടക്കമായി.
തൃശൂർ വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ. പി.വി.സിന്ധു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കോഓപ്പറേറ്റീവ് മാനേജർ ഫാ.ഡേവീസ് കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യപിക പ്രിൻസി ഐസക്ക്, പി.ടി.എ.പ്രസിഡണ്ട് ടി.വി.വിജീഷ്, എം.പി.ടി.എ.സി.ആർ.രജിത, എം.എൽ.ഫ്രാൻസിസ്, എം.ആർ.മിനി എന്നിവർ സംസാരിച്ചു.
പേപ്പർ ഫയൽ നിർമ്മാണം, സ്‌പോർട്ട്‌സ് ആന്റ് ഗെയിംസ് ക്യാമ്പ് ഫെയർ, ചിത്രരചന തുടങ്ങിയ വിവിധ മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടക്കും. ക്യാമ്പ് ഇന്ന് (ഞായർ) വൈകീട്ട് സമാപിക്കും.