തൃപ്രയാർ: ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആദരണീയം - 2019 സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ റീന കെ ഇഗ്ന്നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ എം.കെ ഷീബ ഉദ്ഘടനം ചെയ്തു. ചടങ്ങിൽ മാതൃക പൊലീസ് സ്റ്റേഷനുള്ള അവാർഡ് നേടിയ വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ടി.കെ ഷൈജു, സബ്. ഇൻസ്‌പെക്ടർ ആയിരുന്ന പി.ജി അനൂപ്, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട് മെഡൽ നേടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി.എം ഇബ്രാഹിംകുട്ടി എന്നിവരെ ആദരിച്ചു. വലപ്പാട് എസ്.ഐ വിനോദ് വലിയാറ്റൂർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ഷമീർ ഇളയേടത്ത്, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ കെ.എസ് വിനായ കുമാർ, മുൻ പ്രോഗ്രാം ഓഫീസർ ഇന്ദു വി. കുമാർ, എം.കെ സൗദ, വി.ഡി സിജി, കെ.വി അക്ഷയ് എന്നിവർ സംബന്ധിച്ചു...