എരുമപ്പെട്ടി: കുന്നത്തേരി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് 11 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി എസ്. നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ കുട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പ്രീതി സതീഷ്, എൻ.കെ. കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെഫീന അസീസ് പഞ്ചായത്ത് അംഗങ്ങളായ അനിത വിൻസെന്റ്, റീന ജോസ്, സി.എ. ജോസഫ്, സി.ടി. ഷാജൻ, റോസി പോൾ, ഭൂജലവകുപ്പ് ജില്ലാ ഓഫിസർ പ്രേമ് ലാൽ എന്നിവർ സംസാരിച്ചു.