pension
ചാവക്കാട് സബ് ട്രഷറിയുടെ മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.കാർത്ത്യായനി ടീച്ചർ ഉദ്ഘാടനം ചെയുന്നു

ചാവക്കാട്: സംസ്ഥാനത്തെ സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി സബ് ട്രഷറിക്കു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. ചാവക്കാട് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ. കാർത്യായനി ടീച്ചർ പ്രകടനം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് വി.കെ. ജയരാജൻ അദ്ധ്യക്ഷനായി. പി.ഐ. ലാസർ മുഖ്യ പ്രഭാഷണം നടത്തി. തോംസൺ വാഴപ്പിള്ളി (സെക്രട്ടറി), കെ. മോഹനകുമാരി (വനിത കൺവീനർ), കെ.എൻ. ആന്റണി( ട്രഷറർ), ഗിരീന്ദ്രബാബു, കെ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.