peelarmuzhi
പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു

ചാലക്കുടി: ചായ്പ്പൻകുഴി മേഖലയിലെ കാർഷിക വികസനത്തിന് സർക്കാർ സഹായം നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കോടശേരി പഞ്ചായത്തിലെ പീലാർമുഴിയിൽ നിർമ്മിച്ച ലിഫ്‌റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയൊരു ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല. ഇത് നാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരവും കാർഷിക വിളകൾക്ക് ഗുണകരവുമാകണം. ഇതിനായി കർഷകരുടെയും ഉദ്യാഗസ്ഥ പ്രതിനിധികളുടെയും യോഗം വിളിച്ച് പദ്ധതി തയ്യാറാക്കും. ഇതിന് ആവശ്യമുള്ള 80ലക്ഷം രൂപ സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, വൈസ് പ്രസിഡന്റ് ഷൈലജ ഗിരിജൻ, ജില്ലാ പഞ്ചായത്ത് അംഗം സി.ജി. സിനി, ചീഫ് എൻജിനീയർ കെ.എം. ജോഷി, പഞ്ചായത്ത് അംഗങ്ങളായ സാവിത്രി വിജയൻ, സരിത മധു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, ടി.കെ. മാധവൻ, അവാർഡ് ഭവൻ ഡയറക്ടർ ഫാ. മനോജ് കരിപ്പായി, കെ.കെ. ശിവൻ, പി.എ. കുഞ്ചു, സി.ഡി. ഗിരീഷ്, കെ.പി. ജയിംസ്, ടി.കെ. സാമുവൽ, കെ.ഡി. ബാഹുലേയൻ, എൻ.സി. ബോബൻ, എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.ആർ. ഷീല തുടങ്ങിയവർ പ്രസംഗിച്ചു. 3.24 കോടി ചെലവു വന്ന പദ്ധതി കോടശേരി പഞ്ചായത്തിലെ കാർഷിക വിളകൾക്ക് ഏറെ ഗുണകരമാകും.